Skip to main content

Posts

Showing posts from January, 2016

വടക്കുംനാഥക്ഷേത്രദര്‍ശനക്രമം - കിളിപ്പാട്ട്

ഓം നമഃശിവായ വടക്കുംനാഥക്ഷേത്രദര്‍ശനക്രമം - കിളിപ്പാട്ട് ( കവി : പേരു ലഭ്യമല്ല ) വളരെ അപൂര്‍വ്വമായ ഒരു കിളിപ്പാട്ടാണിത്. ആരെഴുതി എന്നറിവില്ല. പത്തൊന്‍പതാം നൂറ്റാണ്ടിലോ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ എഴുതപ്പെട്ടതാവണം. ഒരിയ്ക്കല്‍ വില്വമംഗലം സ്വാമികള്‍ വൈകുന്നേരം ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ശിവനെ സന്നിധിയില്‍ കണ്ടില്ല. തുടര്‍ന്നു തെക്കേ ഗോപുരത്തിനു സമീപം മതിലില്‍ ഇരിയ്ക്കുന്ന ശിവനെ കണ്ടു. കുമാരനല്ലൂര്‍ കാര്‍ത്തിക ഉത്സവം കണ്ടുകൊണ്ടിരിയ്ക്കുകയായിരുന്നു ശിവന്‍ എന്നാണ് ഐതിഹ്യം. പിന്നീട് എല്ലാ വര്‍ഷവും കുമാരനല്ലൂര്‍ കാര്‍ത്തിക (വൃശ്ചികം) നാളില്‍ തെക്കേ മതിലില്‍ ശിവസാന്നിധ്യം സങ്കല്‍പിച്ചു പൂജ ചെയ്യുമായിരുന്നു എന്നും പറയുന്നു. മുമ്പ് അവിടെയെത്തുന്ന ഭക്തര്‍ നിത്യേന ഈ സ്ഥലത്തും വന്ദിയ്ക്കുമായിരുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ ഈ ലേഖകന്‍ ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ ഇതു സംബന്ധിച്ച സംശയങ്ങള്‍ക്ക് ഉത്തരം പറയാന്‍ അമ്പലം ജീവനക്കാര്‍ കൂട്ടാക്കിയില്ല. തദ്ദേശവാസികളായ ഭക്തരും ഇവിടെ വന്ദിയ്ക്കുന്നതു കണ്ടില്ല. ഐതിഹ്യവും അവര്‍ കേട്ടിട്ടില്ല എന്നറിഞ്ഞു. കുമാരനല്ലൂര്‍

Lost in Sea: USS Indianapolis - WW II Warship

യു.എസ്.എസ്. ഇന്‍ഡ്യാനപൊളിസ് 1996- ല്‍ 12 വയസുള്ള ഹണ്ടര്‍ സ്കോട്ട് എന്ന അമേരിക്കന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ഒരു പാഠ്യപദ്ധതിയുടെ ഭാഗമായി ഒരു പ്രോജക്റ്റ് ചെയ്തു.   അതു ചില സംഭവങ്ങള്‍ക്കു തുടക്കം കുറിച്ചു. പ്രശ്നം അമേരിക്കന്‍ സെനറ്റിലെത്തി. ചില നടപടികള്‍ക്കു തുടക്കമായി. നടപടികള്‍ കഴിഞ്ഞപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഒരുത്തരവ് പ്രസിഡന്‍റ്   വില്ല്യം ക്ലിന്റന്റെ മുമ്പിലെത്തി. അദ്ദേഹം അതില്‍ ഒപ്പിട്ടതോടെ പ്രഗത്ഭനായ ഒരു നാവികനെ നാണം കെടുത്തിയ പാപഭാരം ഒഴിഞ്ഞു. പക്ഷെ, അതിനൊക്കെ വളരെ മുമ്പ് ആ നാവികന്‍ ആത്മഹത്യ ചെയ്തിരുന്നു! യു.എസ്.എസ്.ഇന്‍ഡ്യാനപൊളിസ് ഹണ്ടര്‍ സ്കോട്ട് എന്ന പയ്യന്‍ യു.എസ്.എസ്. ഇന്‍ഡ്യാനപൊളിസ്   എന്ന അമേരിക്കന്‍ യുദ്ധക്കപ്പലിനെ പറ്റിയാണ് പ്രോജക്റ്റ് തയാറാക്കിയത്. ഏതാണ്ടു 10,000 ടണ്‍ ഭാരവും 610 അടി നീളവുമുള്ള കപ്പലായിരുന്നു ഇത്. 60 കി.മീ വേഗത്തില്‍ വരെ സഞ്ചരിയ്ക്കാം. വേഗത ക്രമീകരിച്ചാല്‍ ഒറ്റ യാത്രയില്‍ 12,000 കി.മീ താണ്ടാന്‍ കഴിവ്.   115,000- ഓളം കുതിരശക്തി. 1931 -ല്‍ പണി തീര്‍ത്തതാണ്. ഇന്‍ഡി (Indy) എന്നായിരുന്നു ചെല്ലപ്പേര്. CA-35 എന്നു സാങ്കേതികനാമം. പല നാവികയുദ്

എമണ്ടന്‍

എമണ്ടന്‍  (SMS Emden) (Firefox Browser-ല്‍ ലിപിയുടെ പ്രശ്നം വായനയ്ക്കു ബുദ്ധിമുട്ടായേക്കാം. മറ്റു Browser-കളില്‍ ആ പ്രശ്നമുണ്ടാവാന്‍ സാദ്ധ്യതയില്ല).  ‘ എമണ്ടന്‍ ’ എന്നൊരു വാക്ക് അറുപതുകള്‍ വരെ മലയാളത്തില്‍ ഉപയോഗിച്ചിരുന്നു. എമണ്ടന്‍  ഗോളടിച്ചു, എമണ്ടന്‍ കെട്ടിടം, എമണ്ടന്‍ നുണ, എമണ്ടന്‍ ഫയല്‍മാന്‍ എന്നൊക്കെ ആളുകള്‍ പറയുമായിരുന്നു. വളരെ വലുപ്പമുള്ളത്, അത്ഭുതാവഹം, വിശ്വസിയ്ക്കാനാവാത്ത വിധം ശക്തമായത് എന്നൊക്കെയായിരുന്നു അതിന്റെ അര്‍ത്ഥം. ഇപ്പോഴും മുതിര്‍ന്നവരുടെ പദാവലിയില്‍ ഈ വാക്കുണ്ട്. എമണ്ടന്റെ ഒരു മാതൃക ഇതിനു കാരണമായതു ജര്‍മ്മനി ഒന്നാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച എസ്.എം.എസ്. എംഡെന്‍ (SMS Emden, German Light Cruiser) എന്ന യുദ്ധക്കപ്പലാണ്. ഒരു ചെറിയ സാധനം. പക്ഷെ നീറു പോലെ ശല്യം ചെയ്യും. ആക്രമണം നടത്തിയിട്ടു വലിയ ശത്രുക്കപ്പലുകള്‍ക്കു പിടി കൊടുക്കാതെ സ്ഥലം വിടുകയും ചെയ്യും. ബ്രിട്ടന്റെയും സഖ്യരാജ്യങ്ങളുടെയും കപ്പലുകളെ വേട്ടയാടി ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുഗതാഗതം സ്തംഭിപ്പിച്ച,   ‘ കിഴക്കിന്റെ അരയന്നം ’ ( The Swan of the East) എന്ന ചെല്ലപ്പേരുള്ള എംഡെന്‍ നമ്മ