Skip to main content

Posts

Showing posts from March, 2019

പഴയ മലയാളം - 02 (സ്ഥലനാമപഠനം)

[ ഇതു ഭാഷാപോഷിണി യുടെ സെപ്തംബര്‍ 2018 പതിപ്പില്‍ വന്ന ലേഖനമാണ്. ആദ്യലേഖനം പ്രസിദ്ധീകരിച്ചതു സര്‍വ്വീസ് എന്ന മാസികയിലായിരുന്നു. ഉദ്ദേശിച്ച രീതിയില്‍ ആ ലേഖനം വായനക്കാരുടെ അടുത്ത് എത്താഞ്ഞതു കാരണമാണ്  മറ്റൊരു ലേഖനം എഴുതി ഭാഷാപോഷിണി യില്‍ പിണറായി മുതല്‍ ജഗതി വരെ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിയ്ക്കേണ്ടി വന്നത്.  ചരിത്രത്തിലും ഭാഷയിലും താല്പര്യമുള്ള വായനക്കാരെ ഉദ്ദേശിച്ചു പ്രസിദ്ധീകരിച്ചതിനാല്‍  പഴയ മലയാളം - 01 എന്ന ഈ ബ്ലോഗ്ഗിലെ ലേഖനത്തിലെ ചില കാര്യങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഇതിലെ വ്യാഖ്യാനങ്ങള്‍ ഉപയോഗിയ്ക്കുമ്പോള്‍ ഈ ലേഖനത്തെ പറ്റി പരാമര്‍ശിച്ചിരിയ്ക്കണം. വ്യാഖ്യാനങ്ങള്‍ ഉപയോഗിയ്ക്കുന്നവര്‍ അത് അവരുടെ സ്വന്തം വ്യാഖ്യാനമാണ് എന്ന മട്ടില്‍ അവതരിപ്പിയ്ക്കരുത്]. ക്രിസ്തുവിനും രണ്ടായിരമോ മൂവായിരമോ വര്‍ഷം മുമ്പു ദ്രാവിഡര്‍ അധികം ചിതറാതെ ദക്ഷിണേന്ത്യയില്‍ കഴിഞ്ഞപ്പോള്‍ സംസാരിച്ചിരുന്നതാണ് ആദിദ്രാവിഡഭാഷ എന്നു കരുതപ്പെടുന്നു. അതില്‍ നിന്നാണു ദക്ഷിണേന്ത്യന്‍ മൊഴികളെല്ലാം ഉണ്ടായത് എന്നൊരു ശക്തമായ സിദ്ധാന്തമുണ്ട്. ഇതിനു വിരുദ്ധമായ പല സിദ്ധാന്തങ്ങളും ഉണ്ട്. ആദിദ്രാവിഡമൊഴിയിലേത് എന്നു