Skip to main content

Posts

Showing posts from August, 2015

പഴയ മലയാളം - 01 (സ്ഥലനാമപഠനം)

( ഈ ലേഖനത്തിന്റെ ചില ഭാഗങ്ങള്‍   ചങ്ങനാശേരിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ' സര്‍വ്വീസ് ' ദ്വൈവാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. പത്രാധിപരുടെ ശ്രദ്ധയില്ലായ്മ കാരണം ധാരാളം അച്ചടിത്തെറ്റുകള്‍ ഉണ്ടായി. എന്റേതല്ലാത്ത വാക്യങ്ങള്‍ അതില്‍ പത്രാധിപര്‍ തിരുകിക്കയറ്റി. സാമൂഹ്യമാദ്ധ്യമങ്ങളില്‍ തീവ്രവിമര്‍ശനവും ഉണ്ടായി. പ്രസ്തുതലേഖനത്തിന്റെ പൂര്‍ണ്ണരൂപമാണ് ഈ ലേഖനത്തില്‍. Firefox Browser-ല്‍ ലിപിയുടെ പ്രശ്നം വായനയ്ക്കു ബുദ്ധിമുട്ടായേക്കാം. മറ്റു Browser-കളില്‍ ആ പ്രശ്നമുണ്ടാവാന്‍ സാദ്ധ്യതയില്ല). ).   ‘അല്ല, ഇല്ല’ എന്നീ വാക്കുകള്‍ ഉപയോഗിയ്ക്കാതെ മലയാളം സംസാരിയ്ക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? വളരെ ബുദ്ധിമുട്ടായിരിയ്ക്കും. എന്നാല്‍ അങ്ങിനെയൊരു കൂട്ടം ആളുകള്‍ കേരളത്തില്‍ ഉണ്ടായിരുന്നുവത്രെ. വയനാട്ടിലെ കോമട്ടികള്‍. സ്ഥലകാലഭേദമില്ലാതെ സകലരെയും അവതരിപ്പിച്ച കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ക്കഥകളില്‍ കോമട്ടികളും പ്രത്യക്ഷപ്പെടുന്നുണ്ട്. ദുര്യോധനന്റെ പടപ്പുറപ്പാടില്‍ (‘ഘോഷയാത്ര’) നിന്ന്: ചെട്ടികളും ചില കുട്ടികളും കോ- മട്ടികളും പല പട്ടന്മാരും നാട്ടിലിരിയ്ക്കും പ്രജകളെയെല്ലാം കൂട്