Skip to main content

Posts

Showing posts from April, 2014

ഹാജിയാരും നായര്‍ സര്‍വ്വീസ് സൊസൈറ്റിയും

ഹാജിയാരും നായര്‍ സര്‍വ്വീസ് സൊസൈറ്റിയും കേരളത്തിലെ പ്രമുഖപത്രമായ മലയാളമനോരമ 2013- ല്‍ ആണ്   ഒരു പുലിവാല്‍ പിടിച്ചത്. മുസ്ലിം എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ ആയ ശ്രീ പി.എ. ഫൈസല്‍ ഗഫൂര്‍ ആയിരുന്നു അതിനു കാരണക്കാരന്‍. നായര്‍ സര്‍വീസ് സൊസൈറ്റി ( NSS) അവരുടെ പെരുന്നയിലെ ഹെഡ് ഓഫീസ് സ്ഥാപിച്ചിരിക്കുന്നത് ഒരു ഹാജിയാര്‍ ദാനം നല്‍കിയ സ്ഥലത്താണ് എന്നായിരുന്നു ശ്രീ ഗഫൂര്‍ ഒരു പ്രസംഗത്തില്‍ പറഞ്ഞത്. ചങ്ങനാശ്ശേരിയില്‍   അദ്ദേഹമിതു പറഞ്ഞപ്പോള്‍ സദസ്സിലുള്ള നായന്മാരാരും ഒരക്ഷരം എതിരു പറഞ്ഞില്ലെന്നും പ്രസംഗത്തിലുണ്ടായിരുന്നു. ഇതു മലയാളമനോരമ അവരുടെ ഒരു പേജില്‍ ഉദ്ധരിച്ചിരുന്നു. എന്‍.എസ്.എസ്. അര്‍ത്ഥഗര്‍ഭമായ മൌനം ഭജിച്ചിരിക്കേ , മലയാളമനോരമ തന്നെ സ്വയം ഇതിനെപ്പറ്റി അന്വേഷിച്ചു. ശ്രീ ഗഫൂര്‍ പറഞ്ഞത് ശരിയല്ലെന്നു പറഞ്ഞ പത്രം ഖേദം പ്രകടിപ്പിക്കയും ചെയ്തു. ' അവന്‍ ', ' ഇവന്‍ ' തുടങ്ങിയ ബഹുമാനശൂന്യമായ പദങ്ങള്‍ ഉപയോഗിച്ച്   ഒരു മുതിര്‍ന്ന എന്‍.എസ്.എസ്   നേതാവിനെപ്പറ്റി ശ്രീ ഗഫൂര്‍ ഇതിനു മുന്‍പു നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ ശ്രീ ഗഫ

2 - Ramayanam Irupathinaalu Vritham (Malayalam)

ഒന്നാം ഭാഗത്തിലേക്കു പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക രാമായണം ഇരുപത്തിനാലുവൃത്തം - രണ്ടാം ഭാഗം പതിമൂന്നാം   വൃത്തം വിഭീഷണാഗമനം (വഞ്ചിപ്പാട്ടിന്റെ/കൃഷ്ണഗാഥയുടെ മട്ട് ; അല്ലെങ്കില്‍ വീരവിരാട.../ആനത്തലയോളം.......എന്ന   മട്ട് )   പ്ലവഗകുലപതി വരുത്തും പെരുമ്പട- ജ്ജനത്തോടൊരുമിച്ചു രഘുനാഥന്‍ പടയ്ക്കു പുറപ്പെട്ടു സമുദ്രതടഭുവി വസിച്ചിതൊരു ദിനം ഹരി ! * നംബോ! *( നംബോ=നമ്മോ= നമോ 'അമ്മോ' എന്ന അര്‍ത്ഥവും ഉണ്ടെന്നു പണ്ഡിതര്‍) കടലിനുടനുടനടിയും തിരമാല- നടുവേ പുളയുന്ന ഭുജഗങ്ങള്‍ തടിച്ച   മുതലകള്‍ തിരണ്ടിതിമിംഗല- മടുത്തുനിന്നു കണ്ടു ഹരി ! നംബോ! തുടുത്തു പവിഴങ്ങളെടുത്തു മണിമുത്തു- കൊടുത്തുമവരവര്‍ കരങ്ങളില്‍ അടുത്ത ദരങ്ങളെത്തടുത്തു പിടിപെട്ടു തിമിര്‍ത്തു ഹരിസേന ഹരി ! നംബോ! ചരമജലധിയില്‍ മറഞ്ഞു ദിനകര- നരിയ പനിമതിയുദിച്ചുടന്‍ കിരണകരങ്ങള്‍ തെളിഞ്ഞു ദിശിദിശി പറന്നു പരിചൊടു ഹരി ! നംബോ! കുസുമപരിമളം തടവിപ്പവമാന- നരികില്‍ മെല്ലെ മെല്ലെ വരികയും *കുസുമശരനണിപവഴി തൊടുത്തുട- നരികിലണയും ഹരി ! നംബോ! *(പവിഴ എന്നും പാഠഭേദം. പവിഴ തന്നെ ശരി)) വിര