Skip to main content

Posts

Showing posts from 2023

കൃത്തിവാസരാമായണം – സംക്ഷിപ്തം (ബംഗാളിരാമായണം):

  കൃത്തിവാസരാമായണം  –  സംക്ഷിപ്തം ബംഗാളിരാമായണം - Links കഴിയുന്നതും ഇതു ലാപ്'ടോപ്-ൽ /ഡെസ്ക്'ടോപ് -ൽ വായിയ്ക്കുക. താഴെക്കൊടുത്തിരിയ്ക്കുന്ന ക്രമത്തിൽ വായിയ്ക്കാനും ശ്രമിയ്ക്കുക. കൃത്തിവാസരാമായണം ആദികാണ്ഡം : https://ramukaviyoor.blogspot.com/2023/03/01-krittivasa-ramayanam-malayalam.html കൃത്തിവാസരാമായണം അയോദ്ധ്യാകാണ്ഡം : https://ramukaviyoor.blogspot.com/2023/03/02.html കൃത്തിവാസരാമായണം അരണ്യകാണ്ഡം : https://ramukaviyoor.blogspot.com/2023/03/03.html കൃത്തിവാസരാമായണം കിഷ്കിന്ധാകാണ്ഡം : https://ramukaviyoor.blogspot.com/2023/03/4.html കൃത്തിവാസരാമായണം സുന്ദരകാണ്ഡം : https://ramukaviyoor.blogspot.com/2023/03/5.html കൃത്തിവാസരാമായണം ലങ്കാകാണ്ഡം : https://ramukaviyoor.blogspot.com/2023/03/06.html ++++++  

കൃത്തിവാസരാമായണം – സംക്ഷിപ്തം 06 - ലങ്കാകാണ്ഡം

  കൃത്തിവാസരാമായണം   –   സംക്ഷിപ്തം 06 ലങ്കാ കാണ്ഡം   ചാരവൃത്തി , വിദ്യുജ്ജിഹ്വന്റെ മായ യുദ്ധം അനിവാര്യമാണെന്നു രാവണനു ബോദ്ധ്യമായി. രാമന്റെ സൈന്യത്തെ കുറിച്ചുള്ള വിവരം ശേഖരിക്കാന്‍ ശുകന്‍ , സാരണന്‍ എന്നീ രണ്ടു ചാരന്മാരെ വിട്ടു. രാമന്‍ ജനിച്ചപ്പോള്‍ അയോദ്ധ്യയില്‍ എത്തിയവരായിരുന്നു രണ്ടു പേരും. അവര്‍ വാനരരൂപത്തില്‍ വാനരപ്പടയില്‍ നുഴഞ്ഞു കയറി ചുറ്റി നടന്നു. രണ്ടു പേരും അമ്പരന്നു പോയി. ഭീമരൂപികളായ വാനരന്മാര്‍. സൈന്യത്തിന്റെ പടലകള്‍ക്കു പല പല സേനാധിപന്മാര്‍. മര്‍ക്കടന്മാര്‍ എത്ര എന്ന് ഊഹിക്കാന്‍ പോലും വയ്യ. ശുകനും സാരണനും വിഭീഷണന്റെ കണ്ണു വെട്ടിയ്ക്കാന്‍ പറ്റിയില്ല. എതിരിട്ട സുഗ്രീവനെ അവര്‍ ഗദ കൊണ്ട് അടിച്ചു. ഗദ തകര്‍ന്നു! ചാരന്മാര്‍ ബന്ധിതരായി. ഇവരെ വധിയ്ക്കണം എന്നായി വിഭീഷണന്‍. രാമന്‍ അതിനു താല്‍പര്യപ്പെട്ടില്ല: “ ചാരവധം രാജധര്‍മ്മമല്ല ” . രാമന്‍ ചാരന്മാരോടു പറഞ്ഞു: “ പലതും കണ്ടില്ലേ ? രാവണന്‍ അതെല്ലാം അറിയട്ടെ. ഒറ്റയ്ക്കിരുന്ന സ്ത്രീയെ മോഷ്ടിച്ചവന്‍ , പല സ്ത്രീകളെയും തട്ടിക്കൊണ്ടു പോയവന്‍. അവന്റെ പത്തു തലയും ഖണ്ഡിച്ചു ഞാന്‍ വിഭീഷണനെ രാജാവാക്കും. മണ്ഡോദരിയെ വിഭീഷണനു നല്‍കും.