Skip to main content

Posts

Showing posts from September, 2021

അനന്തരം (മഹാഭാരതം - യുദ്ധാന്ത്യകഥകള്‍)

This is not meant to be read on smartphone as the settings of www.blogger.com suit only laptop and desktop. You may have problems with font and line spacing on smartphones) അനന്തരം മഹാഭാരതം - യുദ്ധാന്ത്യകഥകള്‍   [Last update: 18-Sep-2021] യദിഹാസ്തി തദന്യത്ര യന്നേഹാസ്തി ന തത് ക്വചിത് ഇതിൽ (മഹാഭാരതത്തിൽ) ഉള്ളതു മറ്റു പലതിലും ഉണ്ടാകും. ഇതിൽ ഇല്ലാത്തതു മറ്റൊന്നിലും കാണുകയില്ല  -  (വേദവ്യാസൻ). ****** ദുര്യോധനവധം മുതൽ യുധിഷ്ഠിരന്റെ അശ്വമേധയാഗം വരെ ഒരു കണ്ണോടിയ്ക്കലാണു് ഈ ശ്രമം.   ശല്യപര്‍വ്വത്തിന്റെ അന്ത്യത്തില്‍ തുടങ്ങി, സൗപ്തികപർവ്വം,  സ്ത്രീപര്‍വ്വം , ശാന്തിപര്‍വ്വം, അനുശാസനപര്‍വ്വം ഇവയിലൂടെ ഓട്ടപ്രദക്ഷിണവും കഴി ഞ്ഞു് അശ്വമേധികപര്‍വ്വ ത്തിന്റെ ചെറിയ വിവരണം - വ്യാസന്റെയും എഴുത്തച്ഛന്റെ യും വരികളിലൂടെ ഒരു ചെറിയ യാത്ര.   ചില കഥാപാത്രങ്ങളുടെ പശ്ചാത്തലവും ചേര്‍ത്തിട്ടുണ്ടു്. ചില പുരാണങ്ങളും വിവര്‍ത്തനങ്ങളും സഹായകമായിട്ടുണ്ടു്. അവയില്‍ ഒരു ഭാഗം ശ്രീമദ്‌ ഭാഗവത ത്തില്‍ എങ്ങനെ അവതരിപ്പിച്ചിരിയ്ക്കുന്നു എന്നും എഴുതിയിട്ടുണ്ടു്. കുട്ടികൾക്കു മനസ്സിലാകാൻ ചിലയിടങ്ങളിൽ അർത്ഥം കൊടുത്തിട്ടു ണ്ടു് .