Skip to main content

Posts

Showing posts from April, 2016

സന്തോഷസന്താനസന്താനമേ!

സന്തോഷസന്താനസന്താനമേ! ഭാഷാപിതാവായ എഴുത്തച്ഛന്റെ ഭാവനയും പദവിന്യാസവൈഭവവും അത്ഭുതാവഹമായിരുന്നു. ഒരു വാക്കിനു മറുവാക്കു വയ്ക്കാന്‍ പറ്റാത്ത വിധം ഭംഗിയുള്ള പ്രയോഗങ്ങള്‍! പദവിന്യാസസുഖം  ഏറ്റവും അനുഭവപ്പെടുന്നതു സ്തുതികളിലാണ്. അങ്ങനെയുള്ള ഒരു പ്രയോഗമാണു തലക്കെട്ടായി ഇവിടെ ഉപയോഗിച്ചിരിയ്ക്കുന്നത്. രാമായണത്തില്‍ ഒരു തവണയും ഭാഗവതത്തില്‍ രണ്ടു തവണയും ഈ വാക്കു കാണാം - ‘ സന്തോഷസന്താനസന്താനമേ ’ .  ശ്രീരാമനെയും വിഷ്ണുവിനെയുമാണ് യഥാക്രമം എഴുത്തച്ഛന്‍ ഇങ്ങനെ സംബോധന ചെയ്തിരിയ്ക്കുന്നത്.   എന്നാല്‍ എഴുത്തച്ഛന്‍ ‘ സന്തോഷസന്താനസന്താനമേ! ’   എന്നു തന്നെയാണോ എഴുതിയത്? അടുത്തയിടെയായി പ്രസാധനം ചെയ്യപ്പെടുന്ന അദ്ധ്യാത്മരാമായണങ്ങളിലെല്ലാം കാണുന്നത്  ഈ രൂപം തന്നെ. വാക്കിന്റെ അര്‍ത്ഥം നോക്കിയാല്‍, ആദ്യത്തെ ‘ സന്തോഷം ’ ആനന്ദം തന്നെ. അവസാനത്തെ വാക്കായ ‘ സന്താനം ’ കല്പവൃക്ഷവും. ഇടയ്ക്കുള്ള ‘ സന്താന ’ മോ? ഇതാണു പ്രശ്നം.   അദ്ധ്യാത്മരാമായണത്തില്‍, ബാലകാണ്ഡത്തിലെ അഹല്യാമോക്ഷത്തിലാണ്  എഴുത്തച്ഛന്റെ ആദ്യപ്രയോഗം. മഹര്‍ഷി വിശ്വാമിത്രനോടൊപ്പം വനത്തിലേയ്ക്കു പോകുന്ന രാമലക്ഷ്മണന്മാര്‍ വിജനമായ ഗൌതമാശ്രമത്തിനു സ