Skip to main content

Posts

Showing posts from October, 2020

ഗന്ധര്‍വ്വനഗരം

  ഗന്ധര്‍വ്വനഗരം വയലാറിന്റെ കണ്ണില്‍ പെടാത്ത ഗ്രന്ഥങ്ങ l ളും മനമെത്താത്ത ഭാവനാലോകങ്ങളും ഇല്ലല്ലോ. അദ്ദേഹത്തിന്റെ ഒരു ഗാനത്തില്‍: ഗന്ധര്‍വ്വനഗരങ്ങള്‍ അലങ്കരിയ്ക്കാന്‍ പോകും ഇന്ദുകലേ! സഖി! ഇന്ദുകലേ! എന്ന് എഴുതിയിട്ടുണ്ട്. ഭാവന മനോഹരമാണ്. [ നഖങ്ങള്‍ (1974) എന്ന ചിത്രത്തില്‍ ]. ശതശൃങ്ഗത്തില്‍ വച്ചു പാണ്ഡുവും മാദ്രിയും മരിച്ച ശേഷം , അഞ്ചുമക്കളെയും കുന്തിയെയും ഹസ്തിനപുരത്തില്‍ എത്തിച്ച മഹര്‍ഷിമാര്‍ ‘ ഗന്ധര്‍വ്വനഗരങ്ങള്‍ മറയുന്നതു പോലെ മറഞ്ഞു ’ എന്നു ‘ മഹാഭാരത ’ ത്തില്‍ (സംഭവപര്‍വ്വം, 126/36-37) .     ഗന്ധര്‍വന്മാരുടെ നഗരം എന്ന ലളിതമായ അര്‍ത്ഥമാണു ‘ ഗന്ധര്‍വ്വനഗരം ’ എന്ന വാക്കിന്. ഗന്ധര്‍വ്വന്മാര്‍ക്കു വേണ്ടി പ്രത്യേകമായി ഒരു നഗരം പുരാണങ്ങളില്‍ കണ്ടിട്ടില്ല. മലയാളം , സംസ്കൃതം നിഘണ്ടുക്കളിലും ഈ വാക്കില്ല. ‘ മരുഭൂമിയിലെ മരീചിക ( mirage , മൃഗതൃഷ്ണ/കാനല്‍നീരു്/പൊയ്ക്കാഴ്ച) പോലെ മാനത്തു കാണുന്ന പ്രതിഫലനം ’ എന്നാണു ഹിന്ദിയിലെ ‘ ശബ്ദസാഗര ’ ത്തില്‍ നിര്‍വ്വചനം. വിചിത്രമായ  വാനക്കാഴ്ച കണ്ട് , അതേതോ ലോകത്തു നടക്കുന്ന, ഒരു പക്ഷെ ഗന്ധര്‍വ്വന്മാരുടെ ലോകത്തു നടക്കുന്ന സംഭവമാണെന്നു കരുത